‘കോണ്‍ഗ്രസിന് പരാജയ ഭീതി’: കെ കെ ശൈലജ

‘കോണ്‍ഗ്രസിന് പരാജയ ഭീതി’: കെ കെ ശൈലജ

തിരുവനന്തപുരം: കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ. പോളിംഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നെന്ന് കെകെ ശൈലജ. വടകരയില്‍ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

വടകരയിലെ കാഫിര്‍ പരാമര്‍ശ പോസ്റ്റ് യുഡിഎഫ് നിര്‍മിതമെന്നാണ് തന്റെ ബോധ്യം. വ്യാജം ആണെങ്കില്‍ യുഡിഎഫ് തെളിയിക്കട്ടെ. തോല്‍വി മുന്നില്‍ കണ്ടാണ് ഇത്തരം പ്രചരണം. സൈബര്‍ കേസുകളില്‍ അന്വേഷണം തുടരണം. വടകരയില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ വടകരയില്‍ പറഞ്ഞു. യുഡിഎഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചര്‍ വിമര്‍ശിച്ചു.

Top