‘കിഷോരി ഭയ്യ, നിങ്ങൾ ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു’; സ്മൃതി ഇറാനിയെ തോൽപിച്ച കെ.എൽ ശർമയെ അഭിനന്ദിച്ച് പ്രിയങ്കയുടെ ട്വീറ്റ്

‘കിഷോരി ഭയ്യ, നിങ്ങൾ ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു’; സ്മൃതി ഇറാനിയെ തോൽപിച്ച കെ.എൽ ശർമയെ അഭിനന്ദിച്ച് പ്രിയങ്കയുടെ ട്വീറ്റ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തോൽപ്പിച്ച കിഷോരി ലാൽ ശർമയെ അഭിനന്ദിച്ച് പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്. ‘കിഷോരി ഭയ്യ, എനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല, നിങ്ങൾ വിജയിക്കുമെന്ന് തുടക്കം മുതൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. നിങ്ങളെയും അമേഠിയിലെ എന്റെ സഹോദരീ സഹോദരൻമാരെയും ഞാൻ ഹൃദംഗമമായി അഭിനന്ദിക്കുന്നു’-പ്രിയങ്ക ട്വീറ്റ് ചെയ്തു.

അമേഠിയിൽ കിഷോരി ലാൽ ശർമ 90,000ൽ അധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. രാജീവ് ഗാന്ധിയുടെ കാലം മുതൽ അമേഠിയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നേതാവാണ് കെ.എൽ ശർമ. അമേഠിയിൽനിന്ന് രാഹുൽ പേടിച്ചോടിയെന്ന് പറഞ്ഞ സ്മൃതി ഇറാനി കിഷോരി ലാലിനെ ഗാന്ധി കുടുംബത്തിന്റെ പാവയെന്ന് പരിഹസിച്ചതിന് മറുപടി നൽകിയിരിക്കുകയാണ് കോൺ​ഗ്രസ്.

Top