വിജയ് ദേവരകൊണ്ടയുടെ മാസ് എന്‍ട്രി; ‘കിങ്ഡം’ ടീസര്‍ എത്തി

ചിത്രത്തിന്റെ തെലുങ്ക് ടീസറില്‍ ജൂനിയര്‍ എന്‍ടിആറും തമിഴ് വേര്‍ഷനില്‍ സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ് വോയിസ്ഓവര്‍ നല്‍കിയിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ മാസ് എന്‍ട്രി; ‘കിങ്ഡം’ ടീസര്‍ എത്തി
വിജയ് ദേവരകൊണ്ടയുടെ മാസ് എന്‍ട്രി; ‘കിങ്ഡം’ ടീസര്‍ എത്തി

വിജയ് ദേവരക്കൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റിലും ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘കിങ്ഡം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് ടീസറില്‍ ജൂനിയര്‍ എന്‍ടിആറും തമിഴ് വേര്‍ഷനില്‍ സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ് വോയിസ്ഓവര്‍ നല്‍കിയിരിക്കുന്നത്.

Also Read:ഒടിടിയില്‍ റെക്കോര്‍ഡുമായി ‘ഐഡന്‍റിറ്റി’; 13 ദിവസത്തെ കണക്കുകള്‍ പുറത്ത്

മലയാളികളായ ഗിരീഷ് ഗംഗാധരനും, ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. മെയ് 30ന് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യുന്ന ‘കിങ്ഡം’ ഒരു സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2 ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. നവീന്‍ നൂലിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ ഫിലന്‍സും ചേര്‍ന്നാണ് കിങ്ഡം നിര്‍മ്മിച്ചിരിക്കുന്നത്.

Share Email
Top