അബുദാബിയിൽ ഡ്രോൺ ഷോകൾ ഒരുക്കാൻ കിംബൽ മസ്ക്

അബുദാബി കിരീടാവകാശി ഷെയ്ഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ അൽ നഹ്യാനും കിംബലിനൊപ്പം കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു

അബുദാബിയിൽ ഡ്രോൺ ഷോകൾ ഒരുക്കാൻ കിംബൽ മസ്ക്
അബുദാബിയിൽ ഡ്രോൺ ഷോകൾ ഒരുക്കാൻ കിംബൽ മസ്ക്

അബുദാബി: എമിറേറ്റിൽ വലിയ ഡ്രോൺ ഷോകൾ ഒരുക്കുന്നതിന്​ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും ഇലോൺ മസ്കിന്റെ സഹോദരൻ കിംബൽ മസ്കിന്റെ കമ്പനിയും തമ്മിൽ കരാറിലെത്തി. അമേരിക്ക​ ആസ്ഥാനമായ നോവ സ്​കൈ സ്​റ്റോറീസ്​ എന്ന കിംബൽ മസ്കിന്റെ കമ്പനിയുമായി നടന്ന കരാർ പ്രകാരം 10,000 ഡ്രോണുകളാണ്​ ഷോകൾ ഒരുക്കുന്നതിന്​ ലഭ്യമാക്കുക. അബുദാബി കിരീടാവകാശി ഷെയ്ഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ അൽ നഹ്യാനും കിംബലിനൊപ്പം കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു.

അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയെ വലിയ സാംസ്കാരിക, വിനോദ പരിപാടികളിൽ ഉൾപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ്​ അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ്​ കരാറിൽ ഒപ്പിട്ടിരിക്കുന്നത്​. എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ഏറ്റവും മികച്ച കലാപരമായ പ്രകടനങ്ങൾ ഡ്രോൺ ഉപയോഗിച്ച്​ ഒരുക്കും. എമിറേറ്റിന്‍റെ സമ്പന്നമായ പൈതൃകവും ഭാവിയും അടയാളപ്പെടുത്തുന്നതായിരിക്കും ഈ പ്രകടനങ്ങൾ.

Share Email
Top