തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ക്ലസ്റ്റർ ബോംബ് വാർഹെഡ് ഒക്ടോബർ 31 ന് വിജയകരമായി പരീക്ഷിച്ചതായാണ് ഉത്തരകൊറിയൻ ഭരണകൂടം അറിയിച്ചത്. നവംബർ ഒന്നിന് രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് പരീക്ഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പരീക്ഷണത്തിൽ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വീഡിയോ കാണാം…






