കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ കസ്റ്റംസ് പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. ടെർമിനൽ 4 വഴി അഡിസ് അബാബയിൽ നിന്നെത്തിയ ബെനിൻ പൗരയായ ഗാർഹിക തൊഴിലാളിയുടെ ലഗേജിൽ നിന്ന് പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 1.763 കിലോഗ്രാം കഞ്ചാവാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
മറ്റൊരു സംഭവത്തിൽ ടെർമിനൽ 5 വഴി എത്തിയ ഇന്ത്യൻ പൗരനിൽ നിന്ന് ഹെറോയിനും കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇയാളുടെ കൈവശം 2 ഗ്രാം ഹെറോയിൻ അടങ്ങിയ കവറുകളും 8 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. തുടർ നിയമനടപടികൾക്കായി പിടിച്ചെടുത്ത ലഹരിവസ്തുക്കൾ സഹിതം രണ്ട് പ്രതികളെയും ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തിന് കൈമാറി.






