യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി പിടിയില്‍

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കരമന അഖില്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് അഖില്‍ എന്ന അപ്പു പിടിയിലായത്. അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത് അപ്പുവാണ്. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരും പിടിയിലായി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത വിനീഷ്, സുമേഷ് എന്നിവര്‍ ഒളിവിലാണ്.

കരുമം ഇടഗ്രാമം മരുതൂര്‍കടവ് പ്ലാവിള വീട്ടില്‍ കുമാറിന്റെയും സുനിതയുടെയും മകന്‍ അഖില്‍ (26) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അഖിലിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തുവെന്നാണു വിവരം. വീടിനോടുചേര്‍ന്ന് പെറ്റ്ഷോപ് നടത്തുകയായിരുന്നു അഖില്‍. ഇവിടെനിന്നാണ് സംഘം പിടിച്ചുകൊണ്ടു പോയത്. കൊല്ലപ്പെട്ട അഖിലും സുഹൃത്തുക്കളുമായി പ്രതികള്‍ ഒരാഴ്ച മുന്‍പ് ബാറില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണു കൊലപാതകത്തിനു കാരണം എന്നാണ് സൂചന.

Top