വാഷിങ്ടൺ: അമേരിക്കയിൽ 80,000-ലധികം കാറുകൾ തിരിച്ചുവിളിക്കാൻ കിയ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മുന്നിലെ യാത്രക്കാരുടെ സീറ്റിന് താഴെയുള്ള ഫ്ലോർ വയറിംഗ് തകരാറിലാകുകയും എയർബാഗുകളും സീറ്റ് ബെൽറ്റുകളും ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാറുകൾ തിരിച്ച് വിളിക്കുന്നത്.
എയർ ബാഗ് പ്രവർത്തനം വയറിങ്ങിന്റെ തകരാർ കാരണം പ്രശ്നത്തിലാണെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷനിൽ ഫയൽ ചെയ്ത രേഖകളിൽ പറയുന്നുണ്ട്. ഡീലർമാർ ഫ്ലോർ വയറിംഗ് അസംബ്ലി സൗജന്യമായി പരിശോധിക്കുകയും മാറ്റിസ്ഥാപിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യും.
Also Read: പുത്തൻ മാറ്റങ്ങളുമായി ഹ്യുണ്ടായി വെന്യു
കാറിൽ വയറിംഗ് കവറുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. നവംബറിൽ ഹ്യുണ്ടായിയും കിയയും 208,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിച്ചിരുന്നു. ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ അപാകതയെ തുടർന്നാണ് അന്ന് കാറുകൾ തിരിച്ച് വിളിച്ചത്.