കിയ തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറായ ഇവി 4 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഫെബ്രുവരി 27ന് സ്പെയിനിൽ നടക്കാനിരിക്കുന്ന ഇവി ദിന പരിപാടിയിലെ പ്രദർശനത്തിന് മുന്നോടിയായിട്ടാണ് കിയ പുതിയ EV4 പുറത്തിറക്കിയത്. സെഡാൻ, ഹാച്ച്ബാക്ക് പതിപ്പുകളിൽ ഈ ഇവി പ്രദർശിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.
ഇപ്പോൾ എത്തിയ ഏറ്റവും പുതിയ പതിപ്പ് രണ്ട് വർഷം മുമ്പ് അരങ്ങേറ്റം കുറിച്ച കൺസെപ്റ്റ് പതിപ്പിനോട് വളരെ സാമ്യമുള്ളതായി തോന്നുന്നു. ലോഞ്ച് ചെയ്യുമ്പോൾ, EV4 രണ്ട് ബോഡി സ്റ്റൈലുകളിൽ ലഭ്യമാകും. ഇത് ഒരു ഇലക്ട്രിക് സെഡാനായും വലിപ്പത്തിൽ അൽപ്പം ചെറുതായ ഒരു ഹാച്ച്ബാക്കായും വാഗ്ദാനം ചെയ്യും.
Also Read: പുതുക്കിയ മുഖവുമായി കിയ കാരൻസ് ഉടൻ എത്തും
വ്യത്യസ്തമായ കറുത്ത സി-പില്ലറുകളും മികച്ച ലൈനുകളും ഉൾപ്പെടുന്നു. 19 ഇഞ്ച് വീലുകളും കരുത്തുറ്റ ഫെൻഡറുകളും ഉണ്ടായിരിക്കും. അവ വാഹനത്തിന് ചലനാത്മകയോടൊപ്പം മികച്ച ലുക്കും നൽകുന്നു. കാറിന്റെ ലോവർ ബോഡിയിൽ ചേർത്തിരിക്കുന്ന ജ്യാമിതീയ പാറ്റേണുകൾ അതിന്റെ നൂതന സ്വഭാവത്തെ എടുത്തുകാണിക്കുന്നു.
ഹാച്ച്ബാക്കിന്റെ പിൻഭാഗവും വേറിട്ടതാണ്. ഷാർപ്പായിട്ടുള്ള രൂപരേഖകൾ, വിശാലമായ സ്ഥാനത്തുള്ള ടെയിൽലൈറ്റുകൾ, ചരിഞ്ഞ പിൻ വിൻഡോ തുടങ്ങിയ ഘടകങ്ങൾ വൃത്തിയുള്ളതും കരുത്തുറ്റതുമായ ഒരു രൂപം ലഭിക്കുന്നു. ബോൾഡ് അപ്പ്റൈറ്റ് സി-പില്ലർ ട്രിം ഉപയോഗിച്ച് വാഹനത്തിന്റെ അനുപാതങ്ങളും ഡിസൈൻ ഐഡന്റിറ്റിയും ഉയർത്തിപ്പിടിക്കുന്നു.