കിയ ഈ വർഷം കാരൻസ് എംപിവിക്ക് ഒരു പ്രധാന മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 2025 കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചില്ല. എങ്കിലും അപ്‌ഡേറ്റ് ചെയ്ത മോഡൽ ഓഗസ്റ്റ് മാസത്തോടെ എത്തുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പുതിയ കിയ കാരൻസിന്റെ ഏറ്റവും പുതിയ സ്പൈ ഇമേജുകൾ ഇപ്പോൾ പുറത്തുവന്നു. അതിൽ EV5 പ്രചോദിത ലൈറ്റിംഗ് സജ്ജീകരണം ഉൾപ്പെടുന്നു. സ്റ്റാർമാപ്പ് എൽഇഡി ഘടകങ്ങളുള്ള ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ ഇതിൽ ഉണ്ട്. ബ്ലാക്ക്-ഔട്ട് ചെയ്ത A, B, C പില്ലറുകൾ, ഡോർ ഹാൻഡിലുകൾ, ബോഡി ക്ലാഡിംഗ്, ഡോർ സൈഡ് മോൾഡിംഗ് എന്നിവ മാറ്റമില്ലാതെ തുടരുന്നു.
Also Read: കിയ സെൽറ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് വരുന്നു
പുതിയ 2025 കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റിൽ പനോരമിക് സൺറൂഫ് ഉണ്ടാകും എന്നാണ് റിപ്പോട്ടുകൾ. നിലവിൽ, എംപിവി ടോപ്പ്-എൻഡ് ലക്ഷ്വറി പ്ലസ് ട്രിമ്മിൽ മാത്രമേ സിംഗിൾ-പാനൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്നുള്ളൂ. സുരക്ഷയ്ക്കായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ടും 360 ഡിഗ്രി ക്യാമറയും ലഭിക്കാൻ സാധ്യതയുണ്ട്.
സിറോസ് സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ നിന്നുള്ള 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ പുതിയ കിയ കാരെൻസിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സജ്ജീകരണത്തിൽ 12.3 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ഓട്ടോമാറ്റിക് എസി നിയന്ത്രണത്തിനായി 5 ഇഞ്ച് സ്‌ക്രീൻ എന്നിങ്ങനെ മൂന്ന് ഡിസ്‌പ്ലേകൾ ഉൾപ്പെടുന്നു.