ഇറാ​ൻ പ​ര​മോ​ന്ന​ത നേ​താവിന്റെ ട്വീറ്റർ അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തു

ഇ​രു​പ​ത് കേ​​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഒ​രു പ​രി​ധി​വ​രെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റാ​ന്റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്

ഇറാ​ൻ പ​ര​മോ​ന്ന​ത നേ​താവിന്റെ ട്വീറ്റർ അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തു
ഇറാ​ൻ പ​ര​മോ​ന്ന​ത നേ​താവിന്റെ ട്വീറ്റർ അക്കൗണ്ട് എക്സ് സസ്പെൻഡ് ചെയ്തു

ടെഹ്‌റാൻ: ​ഇറാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തുള്ള അ​ലി ഖമേനി ഹീബ്രുവിൽ ട്വീറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ പ്രതികരിച്ചുകൊണ്ട് ഖമേനി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്.

‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു. ഇറാനെക്കുറിച്ച് അവർക്കുള്ള കണക്കൂട്ടലുകൾ തെറ്റിയിരിക്കുന്നു. ഇറാന്റെ ശക്തിയും ശേഷിയും സംവിധാനങ്ങളും എന്താണെന്ന് ഞങ്ങൾ മനസിലാക്കിക്കൊടുക്കും’ – എന്നിങ്ങനെയായിരുന്നു ഖമേനി എക്സിൽ കുറിച്ചത്.

Also Read: ഗാസയിൽ 2 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ഈജിപ്ത്

ഇസ്രയേലിൽ ഏറ്റവും ഉപയോഗത്തിലുള്ള ഭാഷയാണ് ഹീബ്രു. ഇറാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ചയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. @Khamenei_Heb എന്ന എക്സ് അക്കൗണ്ടുവഴിയാണ് ഖമേനി ഹീബ്രുവിൽ ട്വീറ്റ് ചെയ്തത്. എന്നാൽ പിന്നീട് ഈ അക്കൗണ്ട്, എക്സിന്റെ ചട്ടങ്ങൾ ലംഘിച്ചു എന്നുകാണിച്ച് സസ്പെൻഡ് ചെയ്ത നിലയിലാണുള്ളത്. എന്നാൽ ഖമേനിയുടെ പ്രധാന എക്സ് അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്.

ഇ​സ്രയേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ പെ​രു​പ്പി​ച്ച് കാ​ട്ടു​ക​യോ വി​ല​കു​റ​ച്ച് കാ​ണു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഞാ​യ​റാ​ഴ്ച ഖമേനി പ​റ​ഞ്ഞു. ‘‘ഇ​സ്ര​യേ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്റെ തെ​റ്റാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ത​ക​ർ​ക്ക​ണം. ഇ​റാ​ൻ യു​വ​ത​യു​ടെ​യും രാ​ജ്യ​ത്തി​ന്റെ​യും ക​രു​ത്തും ഇ​ച്ഛാ​ശ​ക്തി​യും അ​വ​ർ മ​ന​സ്സി​ലാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. രാ​ജ്യ​ത്തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് അ​ധി​കാ​രി​ക​ളാ​ണ്’’-അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Also Read: ഇറാനിലെ വ്യോമാക്രമണം: വിമാനം പറത്തിയവരില്‍ വനിതാ പൈലറ്റുമാരും, ചിത്രങ്ങൾ പുറത്തുവിട്ട് ഐഡിഎഫ്

അ​തേ​സ​മ​യം, ആ​ക്ര​മ​ണം എ​ല്ലാ ല​ക്ഷ്യ​ങ്ങ​ളും നേ​ടി​യ​താ​യും ഇ​റാ​നെ ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഇ​രു​പ​ത് കേ​​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഒ​രു പ​രി​ധി​വ​രെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റാ​ന്റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ചെ​റി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. നാ​ല് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി മേ​ധാ​വി റാ​ഫേ​ൽ മ​രി​യാ​നോ ഗ്രോ​സി പ​റ​ഞ്ഞു.

Top