ബോക്സോഫീസിൽ പണംവാരി ‘ഖലീഫ’; പൃഥ്വിരാജ് – വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആഗോളതലത്തിൽ നേടിയത് കോടികൾ

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്

ബോക്സോഫീസിൽ പണംവാരി ‘ഖലീഫ’; പൃഥ്വിരാജ് – വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആഗോളതലത്തിൽ നേടിയത് കോടികൾ
ബോക്സോഫീസിൽ പണംവാരി ‘ഖലീഫ’; പൃഥ്വിരാജ് – വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ആഗോളതലത്തിൽ നേടിയത് കോടികൾ

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ പുതിയ ചിത്രം ‘ഖലീഫ’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റ് നേടിയ ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 43 കോടി രൂപ വാരിക്കൂട്ടിക്കഴിഞ്ഞു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

Also Read:സ്വന്തം ഷർട്ട് ഊരി വാങ്ങി, ടവൽ മാത്രം ചുറ്റി സെറ്റിൽ അലഞ്ഞുനടക്കേണ്ടി വന്നു; കരിയറിലെ അപമാനത്തെക്കുറിച്ച് നടൻ സൂരി

മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഇതിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി സൂപ്പർതാരം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നത് ചിത്രത്തിന്റെ വലിയൊരു പ്രത്യേകതയാണ്. രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സംഗീത പ്രേമികൾക്കിടയിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു.

Share Email
Top