ആലപ്പുഴയില്‍ കനത്തമഴ; ആയിരത്തോളം വീടുകള്‍ വെള്ളത്തിൽ
ആലപ്പുഴ; ആലപ്പുഴയിൽ കനത്ത മഴ തുടരുന്നതിനൊപ്പം മഴക്കെടുതികളും വ്യാപകം. ചേർത്തല ചേന്നംപള്ളിപ്പുറത്ത് ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. ആലപ്പുഴ കൈനകരിയിൽ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. കുട്ടനാടൻ ജലാശയങ്ങളിൽ ജലനിരപ്പ് ചിലയിടങ്ങളിൽ അപകട നിലയ്ക്ക് മുകളിലെത്തി.