ദേശീയ ഗെയിംസില്‍ വനിതകളുടെ വാട്ടർപോളോയിൽ കേരളത്തിന് സ്വര്‍ണം

വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ 11-7ന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം

ദേശീയ ഗെയിംസില്‍ വനിതകളുടെ വാട്ടർപോളോയിൽ കേരളത്തിന് സ്വര്‍ണം
ദേശീയ ഗെയിംസില്‍ വനിതകളുടെ വാട്ടർപോളോയിൽ കേരളത്തിന് സ്വര്‍ണം

ഡെറാഢൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് ഏഴാം സ്വര്‍ണം. വനിതകളുടെ വാട്ടര്‍ പോളോയില്‍ മഹാരാഷ്ട്രയെ 11-7ന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. ഗെയിംസില്‍ എല്ലാ മത്സരവും വിജയിച്ചാണ് വാട്ടര്‍പോളോയില്‍ കേരളം സ്വര്‍ണം സ്വന്തമാക്കിയത്. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ച് കേരളം വെങ്കലം നേടിയിരുന്നു.

3 x 3 ബാസ്കറ്റ്ബോൾ ഫൈനലിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ തോൽവിയേറ്റുവാങ്ങി. സ്വർണം പ്രതീക്ഷിച്ച കേരളം ഇതോടെ വെള്ളിയിലൊതുങ്ങി. പുരുഷ ടീം മധ്യപ്രദേശിനോട് സഡൻഡെത്തിലാണു തോറ്റത്. നിശ്ചിത സമയത്ത് 20-20 ന് ഇരു ടീമും തുല്യത പാലിച്ചതിനെത്തുടർന്നാണ് സഡൻഡെത്ത് വേണ്ടി വന്നത്. വനിതകൾ ഫൈനലിൽ തെലങ്കാനയോടാണ് തോറ്റത്.

Share Email
Top