‘കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കും’; എം.ബി രാജേഷ്

തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് മിനി സിവിൽ സ്റ്റേഷന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി

‘കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കും’; എം.ബി രാജേഷ്
‘കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കും’; എം.ബി രാജേഷ്

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ എത്താതെ തന്നെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിലുള്ള മികച്ച സംവിധാനങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ തലത്തിൽ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് മിനി സിവിൽ സ്റ്റേഷന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. 350 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പൂർത്തീകരിക്കുന്നത്. ജനങ്ങൾ ദൈനംദിനം ആശ്രയിക്കേണ്ടി വരുന്ന എല്ലാ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ വരുന്നത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പിവി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് സിആർ പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ജനപ്രതിനിധികൾ, ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share Email
Top