CMDRF

സുധാകരന്‍-സതീശന്‍ തർക്കം; കടുത്ത നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ്

സുധാകരന്‍-സതീശന്‍ തർക്കം; കടുത്ത നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ്
സുധാകരന്‍-സതീശന്‍ തർക്കം; കടുത്ത നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ്

കെപിസിസി നേതാക്കളുടെ തർക്കവുമായി ബന്ധപ്പെട്ട് വാർത്തകൾ ചോരുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കമാൻഡ്. പാർട്ടിക്കുള്ളിൽ നടക്കുന്ന രഹസ്യസ്വഭാവമുള്ള ചർച്ചകൾ പോലും മാധ്യമങ്ങൾക്ക്‌ ചോർത്തി നൽകുന്നത്‌ പതിവായിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയത്. ഇതിനായി കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‌ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ്‌ മുൻഷി കത്തുനൽകി.

ചില വ്യക്തികളാണ്‌ ഇതിന്‌ പിന്നിൽ. ഇത്‌ പാർട്ടി അച്ചടക്കത്തെ ഗുരുതരമായി ബാധിക്കും. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ നിർണായക ഘട്ടങ്ങളിൽ പാർട്ടിക്ക്‌ ദോഷമായി മാറുകയാണ്‌. വയനാട്ടിൽ നടന്ന നേതൃക്യാമ്പിന്‌ പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങൾ അതിരൂക്ഷതലത്തിലേക്ക്‌ എത്തിയിരിക്കുന്നു എന്ന സൂചനയാണ്‌ ഹൈക്കമാൻഡിന്റെ ഇടപെടൽ.

എന്നാൽ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്റെ പരാതിയിന്മേൽ ഹൈക്കമാൻഡ്‌ ഇനിയും നടപടി എടുത്തിട്ടില്ല. സതീശനെതിരെ സംസ്ഥാനത്ത്‌ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്‌. സുധാകരനെ മറികടന്ന്‌ സതീശൻ സൂപ്പർ പ്രസിഡന്റാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ്‌ സതീശനെതിരെ ഉയരുന്നത്‌.

Top