CMDRF

എസ്എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധം; പ്രതിഷേധവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

എസ്എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധം; പ്രതിഷേധവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
എസ്എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധം; പ്രതിഷേധവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പിനെതിരെ ക്യാമ്പയിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയ തോതിൽ പരാജയപ്പെടാൻ ഇടയാക്കുന്നതാണ് ഈ പരിഷ്കാരം എന്ന് ചൂണ്ടിക്കാട്ടിയാണ് പരിഷത്ത് സമരത്തിന് ഒരുങ്ങുന്നത്.

ഇത്തരം വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ നടത്തേണ്ട പഠനങ്ങളോ പരീക്ഷണങ്ങളോ വിവിധ തലങ്ങളിലെ ചർച്ചകളോ ഇല്ലാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഈ നടപടി സ്വീകരിക്കുന്നതെന്നും പരിഷത്ത് കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഓരോ ജില്ലകളിലും നടത്താനിരിക്കുന്ന തുടർ പ്രക്ഷോഭങ്ങൾക്ക് അടിസ്ഥാനമാക്കേണ്ട ലഘുലേഖയ്ക്ക് പരിഷത്ത് സംസ്ഥാനതല സെമിനാറിൽ രൂപം നൽകി.

30% മാർക്ക് നിബന്ധന മൂലം കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉൾപ്പെടെ പഠനത്തിൽ നിന്നും പുറത്തായത് കൂടുതലും പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ ആണെന്ന് കണക്കുകൾ സഹിതം ( ജനറൽ 16%, പട്ടികജാതി 45.6%, പട്ടികവർഗം 62.5%, ഒബിസി 27.5 %, ഒഇസി 32.4% ) സെമിനാറില്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിൽ ഗവേഷണവും പഠനവും നടത്തി മികവുണ്ടാക്കാൻ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ( എസ് സി ഇ ആർ ടി ) ന്‍റെ ഭാഗത്തു നിന്നും കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ലെന്നും പരിഷത്ത് ആരോപിച്ചു. അതേസമയം ഇത് സർക്കാരിനെതിരെയുള്ള സമരമല്ലെന്നും സെമിനാറിൽ പരിഷത്ത് നേതാക്കൾ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വിദഗ്ധർ അധ്യാപക സംഘടന നേതാക്കൾ ആക്ടിവിസ്റ്റുകൾ, കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

Top