പെയ്തൊഴിയാതെ മഴ; ഇരട്ട ന്യൂനമർദ്ദം; രണ്ടു ജില്ലകളില്‍ റെഡ് അലർട്ട്

പെയ്തൊഴിയാതെ മഴ; ഇരട്ട ന്യൂനമർദ്ദം; രണ്ടു ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തോരാമഴ. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും തൃശൂരുമാണ് തീവ്ര മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബി കടലിലും ന്യൂനമർദം രൂപമെടുത്തതോടെ ഇരട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യത. 228 പേരെ എട്ടു ക്യാംപുകളിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസത്തെ മഴ തൃശൂരിൽ ബാക്കിയാക്കിയത്. നൂറിലധികം വീടുകളിലും കടകളിലും വെള്ളം കയറി. ഏഴു വീടുകൾ ഭാഗികമായി തകർന്നു. ഇരച്ചെത്തിയ വെള്ളം അശ്വിനി ആശുപത്രിയിൽ മാത്രം വരുത്തിയത് മൂന്നു കോടിക്കു മുകളിൽ നഷ്ടമുണ്ടായി. നഗരത്തിലാകെയുണ്ടായ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങളും മുങ്ങി.

Top