വയനാടിന് പ്രത്യേക പാക്കേജ്; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അമിത്ഷായെ കണ്ട് കേരള എംപിമാര്‍

2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്

വയനാടിന് പ്രത്യേക പാക്കേജ്; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അമിത്ഷായെ കണ്ട് കേരള എംപിമാര്‍
വയനാടിന് പ്രത്യേക പാക്കേജ്; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അമിത്ഷായെ കണ്ട് കേരള എംപിമാര്‍

ഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യവുമായിയാണ് പ്രിയങ്ക ഗാന്ധി അമിത് ഷായെ കണ്ടത്. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു.

വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2219 കോടി രൂപയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ തീരുമാനം. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം (Disaster of a severe nature) എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയത്.

Also Read: പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗ് സമ്മാനം നല്‍കി സ്പീക്കര്‍

സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ട്. 153 കോടി രൂപ കേരളത്തിന് നവംബര്‍ 16ന് അനുവദിച്ചിരുന്നു. വ്യോമസേനാ രക്ഷാപ്രവര്‍ത്തനത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്.

Share Email
Top