വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ അമേരിക്കയ്ക്ക് പോലും കേരളം വഴികാട്ടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കെ ജി എൻ എ സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് എം സ്വരാജ് ഇക്കാര്യം പറഞ്ഞത്. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ജനകീയ ആരോഗ്യമേഖലയെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്‌താണ് കെ ജി എൻ എ 68–ാം സംസ്ഥാന സമ്മേളനം സമാപിച്ചത്. പൊതുസമ്മേളന നഗരിയിൽ മെഴുകുതിരി കത്തിച്ച് പ്രതിനിധികൾ പലസ്‌തീന് ഐക്യദാർഢ്യമർപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി ടി ഷൈനി ആന്റണിയെയും ജനറൽ സെക്രട്ടറിയായി ടി സുബ്രഹ്മണ്യനെയും സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എൻ ബി സുധീഷ് കുമാറാണ് ട്രഷറർ. 37 അംഗ സംസ്ഥാന കമ്മിറ്റിയെയും 18 അംഗ സെക്രട്ടറിയേറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്.
ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ കുതിപ്പ്; കേരളം അമേരിക്കയ്ക്ക് പോലും വഴികാട്ടി: എം. സ്വരാജ്
കെ ജി എൻ എ സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് എം സ്വരാജ് ഇക്കാര്യം പറഞ്ഞത്













