തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് ലീഗില്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് നടന്ന പോരാട്ടത്തിൽ കൊല്ലം സെയ്ലേഴ്സ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. തൃശ്ശൂർ ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് സെയ്ലേഴ്സ് തൊല്‍പ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് 18 ഓവറില്‍ 101 റണ്‍സിന് എല്ലാവരും പുറത്തായി. 38 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് ടോപ് സ്‌കോറര്‍. ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ സെയ്ലേഴ്സ് 16 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 66 റണ്‍സെടുത്ത് പുറത്താവതെ നിന്ന അഭിഷേക് നായരാണ് സെയ്ലേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയമാണ് സെയ്ലേഴ്സിന്റേത്.