ഒഡീഷ എഫ്സിക്കെതിരെ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം

3-2 എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്സ് വിജയം രേഖപ്പെടുത്തിയത്

ഒഡീഷ എഫ്സിക്കെതിരെ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം
ഒഡീഷ എഫ്സിക്കെതിരെ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം

കൊച്ചി: ഒഡീഷ എഫ്സിക്കെതിരെ ഹോം മാച്ചില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. 3-2 എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്സ് വിജയം രേഖപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ക്വാമി പെപ്ര (60ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72ാം മിനിറ്റ്), നോഹ സദൂയി (90+4) എന്നിവരാണ് ലക്ഷ്യം കണ്ടത്.

Also Read: 42 ഫോറടക്കം 346 റൺസ്; ചരിത്രമെഴുതി പതിനാലുകാരി

ഒഡീഷ എഫ്‌സിയുടെ ഗോളുകള്‍ ജെറി മാവിമിങ്താംഗ (4ാം മിനിറ്റ്), ഡോറിയെല്‍ട്ടന്‍ (80ാം മിനിറ്റ്) എന്നിവര്‍ നേടി. വിജയത്തോടെ 16 കളികളില്‍നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ അഞ്ചാം തോല്‍വി വഴങ്ങിയ ഒഡീഷ 21 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു.

80-ാം മിനുട്ടില്‍ ലഭിച്ച സെറ്റ്പീസ് അവസരത്തിന്റെ തുടര്‍ച്ചയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്ലിയറിങ് പിഴവ് മൂലം ഡോറിയുടെ ഗോളില്‍ ഒഡീഷ സമനില പിടിച്ചു. 83-ാം മിനുട്ടില്‍ ഒഡീഷയുടെ ഡെല്‍ഗാഡോ റെഡ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെട്ടു. കളി സമനിലയില്‍ അവസാനിച്ചെന്ന് ഏകദേശം വിധി എഴുതാന്‍ ഒരുങ്ങുമ്പോഴേക്കും ഇഞ്ചുറി ടൈമില്‍ നോഹ സാധോയിയുടെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് മിന്നും വിജയം.

Share Email
Top