ഇന്റർ കാശിയെ തകർത്തു; ഐഎസ്എല്ലിൽ വിജയത്തോടെ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

മത്സരത്തിന്റെ 18-ാം മിനിറ്റിൽ കോറോ സിങ് നൽകിയ മനോഹരമായ പാസ് വലയിലെത്തിച്ച് വിബിൻ മോഹനാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ലീഡ് സമ്മാനിച്ചത്

ഇന്റർ കാശിയെ തകർത്തു; ഐഎസ്എല്ലിൽ വിജയത്തോടെ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്റർ കാശിയെ തകർത്തു; ഐഎസ്എല്ലിൽ വിജയത്തോടെ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ ഐഎസ്എൽ സീസണിന് ആവേശകരമായ വിജയത്തോടെ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിലിറങ്ങിയ മഞ്ഞപ്പട, ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തകർപ്പൻ വിജയം നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലും ഇഞ്ചുറി ടൈമിലും നേടിയ ഗോളുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ കോറോ സിങ് നൽകിയ മനോഹരമായ പാസ് വലയിലെത്തിച്ച് വിബിൻ മോഹനാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ലീഡ് സമ്മാനിച്ചത്. തുടർന്ന് ഒപ്പമെത്താൻ ഇന്റർ കാശി ശക്തമായി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര അത് പരാജയപ്പെടുത്തി. ഒടുവിൽ ഇഞ്ചുറി ടൈമിൽ എതിർ താരം പ്രതീക് ചൗധരി വരുത്തിയ പിഴവ് മുതലെടുത്ത് ആന്ദ്രെ ഗ്രീൻ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.

Share Email
Top