ഐഎസ്എല്ലില്‍ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ഐഎസ്എല്ലില്‍ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. എലിമിനേറ്ററില്‍ ഒഡിഷ എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്. പത്താം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം എന്ന കടം കൈ എത്താ ദൂരത്ത് തന്നെയാണ്. നിശ്ചിത സമയത്ത് ഇരു ടീമും 1-1 ?ഗോള്‍ അടിച്ച് സമനില പാലിച്ച മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലായിരുന്നു ഒഡീഷയുടെ വിജയേേഗാള്‍. ആദ്യ പകുതിയില്‍ ഇരു ടീമുകളും ?ഗോളുകള്‍ നേടിയിരുന്നില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ 67-ാം മിനിറ്റില്‍ ഫെഡോര്‍ സിര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് 87-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി. 87-ാം മിനിറ്റില്‍ ഡിയാഗോ മൗറീഷ്യയുടെ ഗോളില്‍ ഒഡിഷ സമനില പിടിച്ചു. പിന്നീട് എക്‌സ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ഐസക് റാല്‍ട്ടെയിലൂടെ ഒഡിഷ ലീഡ് പിടിച്ചു. മറുപടി ?ഗോള്‍ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയാതെ വന്നു.

പരിക്കിന്റെ പിടിയില്‍ നിന്ന് എത്തി രണ്ടാം പകുതിയിലിറങ്ങിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണക്കും ബ്ലാസ്റ്റേഴ്‌സിനെ തോല്‍വിയില്‍ നിന്ന് കരകയറ്റാന്‍ ആയില്ല. ആദ്യ പകുപതിയില്‍ ഇരു ടീമുകള്‍ക്കും ഒട്ടേറെ തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

Top