കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ നേരിട്ട് ഒടിടിയിലേക്ക്; ട്രെയിലര്‍ പുറത്ത്

അനി ഐ വി ശശിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ നേരിട്ട് ഒടിടിയിലേക്ക്; ട്രെയിലര്‍ പുറത്ത്
കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ നേരിട്ട് ഒടിടിയിലേക്ക്; ട്രെയിലര്‍ പുറത്ത്

കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രമാണ് ‘ഉപ്പു കപ്പുറമ്പു’. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. കീര്‍ത്തിക്കൊപ്പം സുഹാസും നിര്‍ണായക കഥാപാത്രമായുണ്ട്. അനി ഐ വി ശശിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അതേസമയം കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നത് ബോളിവുഡ് ചിത്രമായ ബേബി ജോണാണ്. വരുണ്‍ ധവാന്‍ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും എത്തിയിരുന്നു.

Also Read: ഒരു സൂപ്പർ കൂൾ മനുഷ്യൻ ആണ് വിജയ് സാർ: മമിത ബൈജു

കാലീസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരുന്നത്. ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കീര്‍ത്തി സുരേഷ് നായികയായി തമിഴില്‍ വന്നത് രഘുതാത്തയാണ്. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം യാമിനി യഗ്‌നമൂര്‍ത്തിയാണ് നിര്‍വ്വഹിച്ചത്.

Share Email
Top