കനത്ത വേനൽച്ചൂടിൽ വാഹന തകരാറുകളും റോഡപകടങ്ങളും ഒഴിവാക്കാൻ ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ സൗജന്യ വാഹന പരിശോധന ആരംഭിച്ചു. ‘ഓൺ ദ ഗോ’ പ്രചാരണത്തിന്റെ ഭാഗമായി ഓട്ടോപ്രോയുമായി സഹകരിച്ചാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
ഈ മാസം 23 വരെ ജുമൈറ വില്ലേജ് സർക്കിൾ, അൽഖൂസ്, ജുമൈറ, ദെയ്റ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ എനോക് പെട്രോൾ സ്റ്റേഷനുകളിലുള്ള ഓട്ടോപ്രോ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പരിശോധനാ സേവനം പ്രയോജനപ്പെടുത്താം.






