കൂൺ പാചകം ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ഓർത്തിരിക്കുക

ഏകദേശം 40 ഓളം വിഷകൂണുകളെ ശാസ്ത്രീയ പഠനത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്

കൂൺ പാചകം ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ഓർത്തിരിക്കുക
കൂൺ പാചകം ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ഓർത്തിരിക്കുക

കൂൺ പലരുടെയും പേർസണൽ ഫേവറേറ്റ് ആയ ഒന്നാണ്. കേരളത്തിൽ കാണപ്പെടുന്ന കൂണുകളിൽ ഭക്ഷ്യയോഗ്യമായതും അപകടകാരികളായതുമായവ ഉൾപ്പെടുന്നു. ഏകദേശം 40 ഓളം വിഷകൂണുകളെ ശാസ്ത്രീയ പഠനത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ മരണകാരണമാകുന്ന അത്യുഗ്ര വിഷമുള്ള കൂണുകളുമുണ്ട്.

ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപരന്മാരുള്ളതാണ് കൂൺ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നത്. തിരിച്ചറിഞ്ഞിട്ടുള്ള വിഷ കൂണിൽ 10 എണ്ണം മരണകാരണമാകുന്ന അത്യുഗ്ര വിഷമുള്ളവയാണ്. പതിനെട്ടോളം വിഷ കൂണുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഛർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്കും കാരണമാകുന്നവയാണ്.

Also Read: വെന്ത മുന്തിരി ജ്യൂസ് കുടിച്ചിട്ടുണ്ടോ?

ഭക്ഷ്യയോഗ്യമായ കൂണുകളേയും വിഷകൂണുകളേയും തിരിച്ചറിയാൻ എളുപ്പവഴികൾ ഉണ്ട്. ശാസ്ത്രീയമായ വർഗ്ഗീകരണമാണ് വിഷകൂണുകളേയും ഭക്ഷ്യയോഗ്യമായ കൂണുകളേയും തിരിച്ചറിയാനുള്ള ഏക വഴി. കൂണുകളുടെ മാക്രോ, മൈക്രോ സ്വഭാവങ്ങൾ വിലയിരുത്തണിയാണ് കൂണുകളെ ഭക്ഷ്യയോ​ഗ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കൂ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കൂണുകളുടെ നിറം, സ്വാദ്, മണം തുടങ്ങിയവക്ക് കൂണിനുള്ളിൽ അടങ്ങിയിരിക്കുന്ന വിഷാംശവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ്.

അതുപോലെ തന്നെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് കൂണുകളിൽ അടങ്ങിയിരിക്കുന്ന മിക്ക വിഷാംശവും ചൂടാക്കിയാൽ നശിക്കാത്തവയാണ്. ആയതിനാൽ തന്നെ പാചകം ചെയ്താലും മഞ്ഞൾപൊടി ഇട്ടാലുംവിഷാംശം ഭക്ഷണത്തിൽ നിലനിൽക്കുമെന്നും അത് ജീവനു ഭീഷണിയാകുമെന്നും ഓർക്കേണ്ടതാണ്. അതിനാൽ പറമ്പുകളിലെ കൂണുകൾ ഭക്ഷ്യയോ​ഗ്യമാണ് എന്ന് സ്വയം തീരുമാനം എടുക്കരുത്.

Share Email
Top