‘മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു’; കെ സി വേണുഗോപാല്‍

തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു

‘മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു’; കെ സി വേണുഗോപാല്‍
‘മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നു’; കെ സി വേണുഗോപാല്‍

ഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ സമതികളെ നിയോഗിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍.

Also Read: കരുനാഗപ്പള്ളി വിഭാഗീയത: തെറ്റ് ആരുടെ ഭാഗത്തായാലും വച്ചുപൊറുപ്പിക്കില്ലെന്ന് എംവി ഗോവിന്ദന്‍

തെരഞ്ഞെടുപ്പ് സംവിധാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും. പുന:സംഘടന അനിവാര്യമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. വയനാട്ടിലെ പ്രിയങ്കയുടെ വിജയം പാര്‍ട്ടിക്ക് ഉണര്‍വായെന്നും വിലയിരുത്തലുണ്ട്.

Top