പാലക്കാട്: പാലക്കാട് കെ മുരളീധരനെ ഡിസിസി നിര്‍ദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുന്‍പ് മുരളീധരനോട് കൂടി സംസാരിച്ചാരിക്കുമല്ലോ പാര്‍ട്ടി തീരുമാനം എടുത്തതെന്ന് വേണുഗോപാല്‍ പറഞ്ഞു. മുരളീധരനായി കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോള്‍ പ്രചാരണത്തില്‍ മുന്നില്‍ തന്നെയുണ്ട്. കത്ത് പുറത്ത് വന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും കെസി പറയുന്നു,
വി ഡി സതീശന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഈ പാര്‍ട്ടിയില്‍ വേണുഗോപാലോ സതീശനോ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല. ഒരു നേതാവ് വിചാരിച്ചാല്‍ മാത്രം കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനാകില്ല. പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാന്‍ മോഹമില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Also Read:പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്; പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും
ഗാന്ധികുടുംബത്തെ അധിക്ഷേപിക്കാന്‍ ഫാക്ടറി നടത്തുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. അവരോടൊപ്പം ചേര്‍ന്നാണ് വണ്‍ഡേ സുല്‍ത്താനയെന്ന് പി ജയരാജന്‍ പ്രിയങ്കയെ വിളിച്ചത്. പ്രിയങ്ക വരുന്നതോടെ പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യം സുസജ്ജമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് വ്യക്തമാണ്. പെട്രോള്‍ പമ്പ് അനുവദിച്ചതിലെ ബിനാമി ഇടപാട് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.