ആശ്വാസം! കിണറ്റില്‍ വീണ കാട്ടാന കര കയറി

പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്.

ആശ്വാസം! കിണറ്റില്‍ വീണ കാട്ടാന കര കയറി
ആശ്വാസം! കിണറ്റില്‍ വീണ കാട്ടാന കര കയറി

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാന കര കയറി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറിപോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്ദേശിച്ച സ്ഥലത്തുകൂടെയാണ് ആന പോകുന്നത്. 20 മണിക്കൂറോളം കിണറ്റില്‍ കുടുങ്ങിയശേഷമാണ് കാട്ടാന കരയ്ക്ക് കയറിയത്.

കിണര്‍ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് വിജയിച്ചത്. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് കിണറ് പൊളിച്ച് ആനയെ പുറത്തെത്തിക്കാന്‍ തീരുമാനമുണ്ടായത്. തുടര്‍ന്ന് കിണറിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.

Also Read: ‘എലപ്പുള്ളിയില്‍ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണമുണ്ടാകില്ല’; എംവി ഗോവിന്ദന്‍

ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറ്റില്‍ നിന്ന് ഉയര്‍ത്താനാകാതെ കാട്ടാന പ്രയാസപ്പെട്ടു. ഇതിനിടയില്‍ ആനയ്ക്ക് പനംപട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. പലതവണ ആന വനംവകുപ്പ് ഒരുക്കി വഴിയിലൂടെ കയറാന്‍ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് വീണു. പിന്നീട് ഏറ്റവും ഒടുവിലായി രാത്രി പത്തോടെ നടത്തിയ ശ്രമത്തില്‍ ആന കിണറ്റില്‍

Share Email
Top