കാസർകോട് യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ സംഭവം; പ്രതി പിടിയിൽ

സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അനിൽകുമാർ എന്ന യുവാവ് സീതാംഗോളിയിൽ എത്തിയപ്പോഴാണ് ഗുണ്ടാസംഘം ആക്രമിച്ചത്

കാസർകോട് യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ സംഭവം; പ്രതി പിടിയിൽ
കാസർകോട് യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ സംഭവം; പ്രതി പിടിയിൽ

കാസർകോട്: സീതാംഗോളിയിൽ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അക്ഷയ് ആണ് കുമ്പള പോലീസിന്റെ പിടിയിലായത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അനിൽകുമാർ എന്ന യുവാവ് സീതാംഗോളിയിൽ എത്തിയപ്പോഴാണ് ഗുണ്ടാസംഘം ആക്രമിച്ചത്. ആക്രമണത്തിൽ അനിൽകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

Share Email
Top