കാസർഗോഡ് ഭർത്താവിൻ്റെ സുഹൃത്തിൻ്റെ കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിൽ; പ്രതി ഒളിവിൽ

കർ‌ണാടകയിലെ മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് കുത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി

കാസർഗോഡ് ഭർത്താവിൻ്റെ സുഹൃത്തിൻ്റെ കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിൽ; പ്രതി ഒളിവിൽ
കാസർഗോഡ് ഭർത്താവിൻ്റെ സുഹൃത്തിൻ്റെ കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിൽ; പ്രതി ഒളിവിൽ

കാസർഗോഡ്: ഭർത്താവിന്റെ സുഹൃത്തിന്റെ കുത്തേറ്റ് യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കുത്തേറ്റ് അഡൂര്‍ കുറത്തിമൂല സ്വദേശി രേഖയെയാണ് (27) കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കർ‌ണാടകയിലെ മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് കുത്തിയതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വഴിയിൽ വെച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് യുവതി പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന രേഖ വിവാഹമോചനത്തിന് കേസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭർത്താവിൻ്റെ സുഹൃത്തായ പ്രതാപ് നിരന്തരമായി ശല്യപ്പെടുത്തിയിരുന്നതായി യുവതിയുടെ സഹോദരൻ രമണ്ണ പോലീസിൽ പരാതി നൽകിയിരുന്നു.

Share Email
Top