കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എംഎം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എംഎം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്

രുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ഏരിയ കമ്മിറ്റികളുടെ അടക്കം പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ വര്‍ഗീസിന് ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രഹസ്യ അക്കൗണ്ടുകള്‍ ജില്ലാ സെക്രട്ടറിയായ എം.എം വര്‍ഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്ക് ഒരിടത്തും രഹസ്യ അക്കൗണ്ടുകളിലെന്നാണ് വര്‍ഗീസിന്റെ വിശദീകരണം.കരുവന്നൂര്‍ ബാങ്കില്‍നിന്ന് ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണു നിര്‍ദേശം. കരുവന്നൂര്‍ ബാങ്കില്‍ മാത്രം സി.പി.ഐ.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.

Top