നളൻ കുമാരസാമിക്കൊപ്പം നടൻ കാർത്തി ഒന്നിക്കുന്ന പുതിയ ചിത്രമാണ് വാ വാത്തിയാർ. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് തീയതി എത്തിയിരിക്കുകയാണ്. ചിത്രം ഈ വർഷം ഡിസംബർ അഞ്ചിന് എത്തും. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ സത്യരാജ് ആണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. നടൻ രാജ് കിരണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രം ഡിസംബർ 26 പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും റിലീസ് മാറ്റിവെക്കുകയായിരുന്നു.
അതേസമയം ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം ആണ്. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. എംജിആറിനെ തമിഴ്‌നാട്ടിൽ ആരാധനയോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് ‘വാത്തിയാർ’. എംജിആർ അഭിനയിച്ച നമ്മ നാട് എന്ന ചിത്രത്തിലെ ‘വാംഗയ്യ വാത്തിയാർ അയ്യ’ എന്ന ഗാനം ഹിറ്റായതോടെയാണ് എംജിആറിനെ വാത്തിയാർ എന്ന് വിളിച്ചു തുടങ്ങിയത്.
Also Read: ‘ഡ്യൂഡ്’ ചിത്രത്തിന്റെ കേരള റൈറ്റ്സ് സ്വന്തമാക്കി E4 എന്റർടെൻമെന്റ്സ്
മെയ്യഴകൻ ആണ് അവസാനമായി തിയേറ്ററിൽ എത്തിയ കാർത്തി ചിത്രം. കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം നിർവ്വഹിച്ച ചിത്രമാണിത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയേറ്ററിൽ അർഹിച്ച വിജയം നേടാനായില്ല.













