കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം! കീർത്തി സുരേഷ് ‘ദൊറോത്തി’യാകുന്നു, ടൈറ്റിൽ ടീസർ പുറത്തുവിട്ടു!

കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രില്ലും ആക്ഷനും റിവഞ്ചും നിറഞ്ഞ ഒരു സിനിമാനുഭവമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന

കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം! കീർത്തി സുരേഷ് ‘ദൊറോത്തി’യാകുന്നു, ടൈറ്റിൽ ടീസർ പുറത്തുവിട്ടു!
കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം! കീർത്തി സുരേഷ് ‘ദൊറോത്തി’യാകുന്നു, ടൈറ്റിൽ ടീസർ പുറത്തുവിട്ടു!

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പത്താം ചിത്രം ‘ദൊറോത്തി’യുടെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രില്ലും ആക്ഷനും റിവഞ്ചും നിറഞ്ഞ ഒരു സിനിമാനുഭവമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. സാനന്ത്, റിഷികാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്യുന്ന ചിത്രം സെപ്റ്റംബർ 25-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇളയരാജ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാർത്തിക് സുബ്ബരാജും ഇളയരാജയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ നാളായി തന്റെ മനസ്സിലുണ്ടായിരുന്ന പ്രോജക്റ്റാണിതെന്ന് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് സംവിധായകൻ കുറിച്ചിരുന്നു.

Also Read:വിസ്മയയുടെ അരങ്ങേറ്റം, ജൂഡിന്റെ സംവിധാനം! ‘തുടക്കം’ നാളെ തിയേറ്ററുകളിൽ

‘റിവോൾവർ റീത്ത’യ്ക്ക് ശേഷം കീർത്തി സുരേഷ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം എന്ന നിലയിൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്. സൂര്യ നായകനായ ‘റെട്രോ’യ്ക്ക് ശേഷം എത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രമാണിത്. മുൻപ് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ‘ജിഗർതണ്ട ഡബിൾ എക്സ്’ തിയേറ്ററുകളിൽ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.

Share Email
Top