ദില്ലി റിട്ടേണ്‍സ്! കൈതി 2 സ്ഥിരീകരിച്ച് കാര്‍ത്തി

ലോകേഷ് കനകരാജിന് മറ്റൊരു അത്ഭുതകരമായ വര്‍ഷമാകട്ടെ

ദില്ലി റിട്ടേണ്‍സ്! കൈതി 2 സ്ഥിരീകരിച്ച് കാര്‍ത്തി
ദില്ലി റിട്ടേണ്‍സ്! കൈതി 2 സ്ഥിരീകരിച്ച് കാര്‍ത്തി

സിനിമാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി. കാര്‍ത്തി നായകനായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടിയാണ് നേടിയത്. ലോകേഷ് കനകരാജ് യൂണിവേഴ്സിന് (എല്‍സിയു) തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കൈതി. സിനിമയുടെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കൈതി-2 ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് നടന്‍ കാര്‍ത്തി.

Also Read: ‘ലൗലി’യിലെ ‘ക്രേസിനെസ്സ് ‘ ഗാനം പുറത്ത്

”ദില്ലി റിട്ടേണ്‍സ്! ലോകേഷ് കനകരാജിന് മറ്റൊരു അത്ഭുതകരമായ വര്‍ഷമാകട്ടെ”-സംവിധായകന്‍ ലോകേഷ് കനകരാജ്, നിര്‍മ്മാണ സ്ഥാപനമായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിലെ എസ്.ആര്‍. പ്രഭു എന്നിവര്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മറ്റൊരു ബാനറായ കെ.വി.എന്‍. പ്രൊഡക്ഷന്‍സിനെയും കാര്‍ത്തി ടാഗ് ചെയ്തു. ‘കൈതി 2’ ല്‍ രണ്ട് നിര്‍മ്മാണ കമ്പനികളും സഹകരിക്കുമെന്ന അഭ്യൂഹത്തിനും ഇത് കാരണമായി.

Share Email
Top