കർണാടകയിലെ പ്രമുഖ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ്, ഫാർമസി, അഗ്രികൾച്ചർ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കെ.സി.ഇ.ടി ഫലം കർണാടക പരീക്ഷാ അതോറിറ്റി ഉടൻ തന്നെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ പ്രവേശനത്തിനായുള്ള ഓൺലൈൻ കൗൺസിലിംഗ് നടപടികളും ആരംഭിക്കുന്നതാണ്.
KCET ഫലം എങ്ങനെ പരിശോധിക്കാം?
കർണാടക സി.ഇ.ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് cetonline.karnataka.gov.in/kea സന്ദർശിക്കുക
ഹോംപേജിലെ ഏറ്റവും പുതിയ അറിയിപ്പുകളുടെ വിഭാഗത്തിൽ, ‘KCET Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും കൃത്യമായി നൽകുക.
കെ.സി.ഇ.ടി ഫലം പരിശോധിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.
Also Read: മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫീസറാകാം; നഴ്സിങ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം!
സ്കോർകാർഡിൽ ഉണ്ടാകുന്ന വിവരങ്ങൾ
ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്ട്രേഷൻ നമ്പറും അപേക്ഷാ നമ്പറും, ഫോട്ടോഗ്രാഫ്, ഓരോ വിഷയത്തിലും ലഭിച്ച മാർക്കുകൾ, സ്ട്രീം തിരിച്ചുള്ള റാങ്ക്, യോഗ്യതാ മാർക്ക്,
കൗൺസിലിംഗ് രജിസ്ട്രേഷൻ നടപടികൾ
പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി കൗൺസിലിംഗ് പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.
ലോഗിൻ: ഉദ്യോഗാർത്ഥികൾ തങ്ങളുടെ സി.ഇ.ടി ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് കെ.ഇ.എ (KEA) കൗൺസിലിംഗ് പോർട്ടലിൽ പ്രവേശിക്കുക.
രേഖാ പരിശോധന: വിജയകരമായ രജിസ്ട്രേഷന് ശേഷം, നിർദ്ദേശിച്ചിട്ടുള്ള കൗൺസിലിംഗ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി അസൽ രേഖകളുടെ പരിശോധന പൂർത്തിയാക്കണം.
ഓപ്ഷൻ എൻട്രി: രേഖാ പരിശോധനയ്ക്ക് ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്കിഷ്ടമുള്ള കോളേജുകളും കോഴ്‌സുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.
സീറ്റ് അലോട്ട്‌മെന്റ്: ഉദ്യോഗാർത്ഥിയുടെ കെ.സി.ഇ.ടി റാങ്ക്, റിസർവേഷൻ മാനദണ്ഡങ്ങൾ, നൽകിയിട്ടുള്ള ഓപ്ഷനുകൾ, കോളേജുകളിലെ സീറ്റ് ലഭ്യത എന്നിവ കണക്കിലെടുത്തായിരിക്കും കെ.ഇ.എ സീറ്റ് അലോട്ട്‌മെന്റ് നടത്തുക.






