പുതിയ സിനിമയുമായി കരണ്‍ ജോഹര്‍

പുതിയ സിനിമയുമായി കരണ്‍ ജോഹര്‍

പുതിയ സിനിമ പ്രഖ്യാപിച്ച് ബോളിവുഡ് അവതാരകനും ഡയറക്ടറുമായ കരണ്‍ ജോഹര്‍. ശനിയാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ സിനിമ പ്ലാന്‍ പങ്കുവെച്ചത്.

നടന്‍ ടൈഗര്‍ ഷ്രോഫിന്റെ അമ്മയും സിനിമ നിര്‍മാതാവ് ഗുനീത് മോംഗയും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഏറെ ആവേശത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്. ഇതും ഒരു ഷാറൂഖ് ഖാന്‍ സിനിമ തന്നെയല്ലേ എന്നും ചില ആരാധകര്‍ കളിയാക്കി ചോദിച്ചിട്ടുണ്ട്.

സിനിമയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അണ്‍ടൈറ്റില്‍ഡ് നരേഷന്‍ ഡ്രാഫ്റ്റ് ഡയറക്ടഡ് ബൈ കരണ്‍ ജോഹര്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയില്‍ നല്‍കിയിരിക്കുന്നത്.

Top