‘കാന്താര’ മാജിക് തുടരുന്നു! കഴിഞ്ഞ വാരം ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ചിത്രങ്ങൾ ഇവ

കഴിഞ്ഞ മൂന്ന് വാരങ്ങളിലും ഒന്നാം സ്ഥാനം നിലനിർത്തിയ ചിത്രം, ഈ വാരം 3.2 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി

‘കാന്താര’ മാജിക് തുടരുന്നു! കഴിഞ്ഞ വാരം ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ചിത്രങ്ങൾ ഇവ
‘കാന്താര’ മാജിക് തുടരുന്നു! കഴിഞ്ഞ വാരം ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ചിത്രങ്ങൾ ഇവ

തിയേറ്ററുകളിലേതുപോലെതന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും വലിയ സ്വീകാര്യതയാണ് സിനിമകൾക്ക് ലഭിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, നവംബർ 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് ഓർമാക്സ് മീഡിയ പുറത്തുവിട്ടു. റിഷബ് ഷെട്ടി നായകനായ ‘കാന്താര’ ആണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ മൂന്ന് വാരങ്ങളിലും ഒന്നാം സ്ഥാനം നിലനിർത്തിയ ചിത്രം, ഈ വാരം 3.2 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ചെയ്യുന്ന ‘കാന്താര’ ഇന്ത്യയിലുടനീളം ഒക്ടോബർ 2-ന് റിലീസ് ചെയ്ത ശേഷം വെറും 22 ദിവസം കൊണ്ട് 800 കോടിയിൽ പരം കളക്ഷൻ നേടിയിരുന്നു. ഇതോടെ ഈ വർഷം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം ‘ഛാവയുടെ’ കളക്ഷൻ റെക്കോർഡ് ‘കാന്താര ചാപ്റ്റർ 1’ മറികടന്നു. റിഷഭ് ഷെട്ടിക്ക് പുറമെ ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റിൽ മാരി സെൽവരാജ് സംവിധാനം ചെയ്ത ‘ബൈസൺ’ രണ്ടാം സ്ഥാനത്തെത്തി. നവംബർ 21 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ഈ ചിത്രം ഈ വാരം 2.3 മില്യൺ കാഴ്ചക്കാരെ നേടി. മികച്ച നിരൂപക പ്രശംസ നേടിയ ഈ സ്പോർട്സ് ഡ്രാമ ചിത്രത്തിൽ അനുപമ പരമേശ്വരൻ, രജിഷ വിജയൻ എന്നിവരാണ് നായികമാരായി എത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ‘ബൈസൺ’ ലഭ്യമാണ്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതുവരെ 65.69 കോടി രൂപ നേടിയിട്ടുണ്ട്.

Also Read: ‘നമ്മൾ നടന്നുപോകുമ്പോള്‍ കിട്ടുന്ന പ്രത്യേക പഴങ്ങളെപ്പോലെ ‘..! ആ നടനെക്കുറിച്ച് മമ്മൂട്ടി

ഒടിടി കാഴ്ചക്കാരുടെ ലിസ്റ്റിൽ അക്ഷയ് കുമാർ ചിത്രം ‘ജോളി എൽഎൽബി 3’ മൂന്നാം സ്ഥാനത്തെത്തി. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഈ ചിത്രം 1.7 മില്യൺ കാഴ്ചക്കാരെ നേടി. വരുൺ ധവാൻ നായകനായ ‘സണ്ണി സംസ്കാരി കി തുൾസി കുമാരി’ നാലാം സ്ഥാനത്താണ്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്ന ഈ ചിത്രം 1.5 മില്യൺ കാഴ്ചക്കാരെ നേടി. ജാൻവി കപൂർ, സാന്യ മൽഹോത്ര എന്നിവരാണ് ഇതിലെ മറ്റ് താരങ്ങൾ. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ളത് ബോളിവുഡ് ചിത്രമായ ‘ബംഗാൾ ഫയൽസ്’ ആണ്. സീ5-ൽ സ്ട്രീം ചെയ്യുന്ന ഈ സിനിമ 1.2 മില്യൺ കാഴ്ചക്കാരെ നേടി. വിവേക് ​​അഗ്നിഹോത്രി ഒരുക്കിയ ഈ ചിത്രത്തിൽ മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, അനുപം ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

Share Email
Top