മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു. 2019ല്‍ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്ന് കണ്ണൻ ഗോപിനാഥൻ അറിയിച്ചു. എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്! സംവരണ വാര്‍ഡുകള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും
“2019-ൽ ഞാൻ രാജിവെച്ചു. സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാണ്. പല സംസ്ഥാനങ്ങളിലും ഞാൻ സഞ്ചരിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു. അതിൽ നിന്നാണ് താൻ സഞ്ചരിക്കേണ്ട ദിശ വ്യക്തമായത്. അങ്ങനെയാണ് കോൺഗ്രസിൽ ചേർന്നത്,” കണ്ണൻ പറഞ്ഞു.
സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് ഇപ്പോഴത്തെ രീതി. ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്നും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.













