കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാ‍ർഢ്യവുമായി കനി കുസൃതി; നടി എത്തിയത് തണ്ണിമത്തൻ വാനിറ്റി ബാ​ഗുമായി

കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാ‍ർഢ്യവുമായി കനി കുസൃതി; നടി എത്തിയത് തണ്ണിമത്തൻ വാനിറ്റി ബാ​ഗുമായി

ഫ്രാൻസിലെ പ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാ‍ർഢ്യ ബാ​ഗുമായി പ്രത്യക്ഷപ്പെട്ട് നടി കനി കുസൃതി. പലസ്തീൻ ഐക്യദാ‍ർഢ്യത്തെ സൂചിപ്പിക്കുന്ന തണ്ണിമത്തൻ വാനിറ്റി ബാ​ഗുമായാണ് നടി റെഡ് കാർപെറ്റിൽ എത്തിയത്.
ഫെസ്റ്റിവലിൽ മത്സര വിഭാ​ഗത്തിൽ പങ്കെടുക്കുന്ന ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമയുടെ ഭാ​ഗമായാണ് കനി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
കനിയെ കൂടാതെ മലയാള നടി ദിവ്യ പ്രഭയും സിനിമയുടെ ഭാ​ഗമായി കാനിൽ എത്തിയിട്ടുണ്ട്.

മുംബൈ സ്വദേശിനി ആയ പായൽ കപാഡിയ ആണ് സിനിമയുടെ സംവിധായിക. പാം ഡിഓറിനു വേണ്ടിയാണ് സിനിമ കാനിൽ മത്സരിക്കുന്നത്. 2021ലെ കാൻസ് ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള അവാ‍ർഡും കപാഡിയ നേടിയിട്ടുണ്ട്. എ നൈറ്റ് ഓഫ് നോയിങ് നത്തിങ് സിനിമയ്കാണ് അവാർഡ് കിട്ടിയത്.

Top