കങ്കുവ ഒ.ടി.ടിയിലെത്തി

ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

കങ്കുവ ഒ.ടി.ടിയിലെത്തി
കങ്കുവ ഒ.ടി.ടിയിലെത്തി

സൂര്യ നായകനായെത്തിയ ബ്രഹ്മാണ്ഡ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ശിവയുടെ സംവിധാനമായ പിരീഡ് ആക്ഷന്‍ ഡ്രാമയാണ് ചിത്രം.

38 ഭാഷകളിലായി നവംബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ല. 350 കോടി ബജറ്റിലെത്തിയ ചിത്രം ആകെ 106.58 കോടിയാണ് നേടിയത്.

Also Read: അബ്ദുള്‍ റഹ്മാൻ എന്നായിരുന്നു പേര്, പിന്നീട് മാറ്റി; കഥ പറഞ്ഞ് കിങ് ഖാൻ

സിനിമയിൽ സൂര്യ എത്തിയത് രണ്ടു ഗെറ്റപ്പുകളിലാണ്. രണ്ട്കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്. ബോബി ഡിയോളായിരുന്നു വില്ലൻ. താരത്തിന്റെ ആദ്യത്തെ കോളിവുഡ് ചിത്രം കൂടിയാണ് കങ്കുവ.

1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്.

Share Email
Top