‘സംഭവം വളരെ ദൗര്‍ഭാഗ്യകരമാണ്’; അല്ലു അര്‍ജുനെതിരായ നടപടിയില്‍ പ്രതികരിച്ച് കങ്കണ റണാവത്ത്

നാം ഉന്നതരായ ആള്‍ക്കാരാണെന്നതുകൊണ്ട് നമുക്ക് അനന്തരഫലങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതാനാവില്ല

‘സംഭവം വളരെ ദൗര്‍ഭാഗ്യകരമാണ്’; അല്ലു അര്‍ജുനെതിരായ നടപടിയില്‍ പ്രതികരിച്ച് കങ്കണ റണാവത്ത്
‘സംഭവം വളരെ ദൗര്‍ഭാഗ്യകരമാണ്’; അല്ലു അര്‍ജുനെതിരായ നടപടിയില്‍ പ്രതികരിച്ച് കങ്കണ റണാവത്ത്

ഡല്‍ഹി: നടന്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും എംപിയുമായ കങ്കണ റണാവത്ത്. എല്ലാവരും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

Also Read:‘എന്താണ് കാണുന്നതെന്ന് എനിക്കിപ്പോള്‍ വിശ്വസിക്കാനാകുന്നില്ല’; രശ്മിക മന്ദാന

സംഭവം വളരെ ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ അല്ലു അര്‍ജുനെ പിന്തുണയ്ക്കുന്ന ആളാണ്. അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. നാം ഉന്നതരായ ആള്‍ക്കാരാണെന്നതുകൊണ്ട് നമുക്ക് അനന്തരഫലങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതാനാവില്ല. മനുഷ്യരുടെ ജീവന്‍ വളരെ വിലപ്പെട്ടതാണ്. പുകവലിയുടെ പരസ്യമോ തിയേറ്ററിലെ തിരക്കോ ആകട്ടെ, എല്ലാവരും ഉത്തരവാദിത്വങ്ങളുണ്ടെന്ന് കങ്കണ റണാവത്ത് പറഞ്ഞു.

Share Email
Top