പണിയിലെ വില്ലന്മാരെ പുകഴ്ത്തി കമൽഹാസൻ; പങ്കുവെച്ച് ജുനൈസ്

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണിയിലെ കഥാപാത്രങ്ങളാണ് ഇരുവരും

പണിയിലെ വില്ലന്മാരെ പുകഴ്ത്തി കമൽഹാസൻ; പങ്കുവെച്ച് ജുനൈസ്
പണിയിലെ വില്ലന്മാരെ പുകഴ്ത്തി കമൽഹാസൻ; പങ്കുവെച്ച് ജുനൈസ്

മീപകാലത്ത് മലയാള സിനിമയിൽ നായകന്മാരെക്കാൾ സ്കോർ ചെയ്ത വില്ലൻ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്.ഇത്തരത്തിൽ മലയാളികളെ ഞെട്ടിച്ച വില്ലന്മാരാണ് ഡോണും സിജുവും. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണിയിലെ കഥാപാത്രങ്ങളാണ് ഇരുവരും.

ബി​ഗ് ബോസിലൂടെയും സോഷ്യൽ മീഡിയ, ടെലിവിഷൻ മേഖലകളിലൂടെയും സുപരിചിതരായ ജുനൈസ്, സാ​ഗർ സൂര്യ എന്നിവരായിരുന്നു ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയറ്ററിലും ഒടിടിയിലും ഒരു പോലെ പ്രശംസ പിടിച്ചു പറ്റിയ ഇരുവരെയും ഉദാഹരണമാക്കി മലയാള സിനിമയെ പുകഴ്ത്തിയിരിക്കുകയാണ് കമൽഹാസൻ ഇപ്പോൾ.

Also Read: പടക്കളം ചിത്രത്തിന്റെ കളക്ഷനില്‍ റിപ്പോർട്ട് പുറത്ത്

ത​ഗ് ലൈഫ് എന്ന പുതിയ സിനിമയോട് അനുബന്ധിച്ച് പേളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കമൽഹാസന്റ പ്രതികരണം. “ചെറിയ ബജറ്റിലാണ് മലയാള സിനിമകൾ എടുക്കുന്നത്. അവയിലെ ചെറിയ അഭിനേതാക്കളെ പോലും ഓർമയുണ്ടാകും. അവരാരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്. പുതുതായി വന്നവർ പോലും അസാധ്യമായാണ് അഭിനയിക്കുന്നത്. ജോജു ജോർജിന്റെ സിനിമയിൽ രണ്ട് പേർ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. അവരുടെ രണ്ടാമത്തേയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷേ അവർക്ക് ആ വേഷം അത്രയും അറിയാം എന്നത് ആശ്ചര്യപ്പെടുത്തി”, എന്നാണ് കമൽഹാസൻ പറഞ്ഞത്.

കമൽഹാസന്റെ വീഡിയോ ജുനൈസ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. “കമൽഹാസൻ എന്ന ഇതിഹാസം തങ്ങളെ അംഗീകരിക്കുന്നതിനേക്കാൾ വലിയ ബഹുമതിയില്ല”, എന്നാണ് ജുനൈസ് കുറിച്ചത്. ഒപ്പം ജോജു ജോർജിനെ ടാ​ഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Share Email
Top