സിനിമയ്ക്കായി കമല്‍ ഹാസന്‍ ഗാനം രചിക്കുന്നു; റഹ്‌മാന്റെ സംഗീതത്തില്‍ തഗ് ലൈഫ് അപ്‌ഡേറ്റ്

സിനിമയ്ക്കായി കമല്‍ ഹാസന്‍ ഗാനം രചിക്കുന്നു; റഹ്‌മാന്റെ സംഗീതത്തില്‍ തഗ് ലൈഫ് അപ്‌ഡേറ്റ്

തെന്നിന്ത്യയില്‍ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളില്‍ ഒന്നാണ് മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ കമല്‍ ആരാധകര്‍ക്ക് ഏറെ ആവേശമുണര്‍ത്തുന്ന അപ്‌ഡേറ്റാണ് സിനിമയെക്കുറിച്ച് വന്നിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.1987ല്‍ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു.

സിനിമയ്ക്കായി കമല്‍ ഹാസന്‍ ഗാനം രചിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. എ ആര്‍ റഹ്‌മാനാണ് തഗ് ലൈഫിന് സംഗീതം ഒരുക്കുന്നത്. റഹ്‌മാന്റെ സംഗീതവും കമലിന്റെ വരികളും ചേര്‍ന്ന ഗാനം വരുമ്പോള്‍ അത് ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. നേരത്തെ ഹേ റാം, വിരുമാണ്ടി, ഉന്നൈപ്പോല്‍ ഒരുവന്‍, വിക്രം തുടങ്ങിയ സിനിമകള്‍ക്കായി കമല്‍ ഗാനം എഴുതിയിട്ടുണ്ട്.

Top