തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാന്‍ കല്‍പ്പന സോറന്‍; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാന്‍ കല്‍പ്പന സോറന്‍; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും

ഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറന്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ എംഎല്‍എയായിരുന്ന സര്‍ഫറാസ് അഹമ്മദ് രാജി വെച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന ഗിരിദിഹ് ജില്ലയിലെ ഗണ്ഡേ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് കല്പന സോറന്‍ മത്സരിക്കുക.

പ്രതിപക്ഷ കക്ഷി നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് ഇന്‍ഡ്യ മുന്നണിയുടെ ആരോപണം ഉന്നയിക്കുന്നതിലും കല്പന സോറന്‍ മുന്നിലുണ്ടായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രതിഷേധ റാലിയിലും കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളിനൊപ്പം കല്പന സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ നടന്ന ഇന്‍ഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലും പ്രധാന സാന്നിധ്യമായിരുന്നു കല്പന സോറന്‍. സുനിത കെജ്രിവാളിനൊപ്പം ആം ആദ്മിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് റാലിയിലും കല്പന പങ്കെടുത്തിരുന്നു.മെയ് 20 ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനോടപ്പമാണ് ജാര്‍ഖണ്‍ഡില്‍ നിയമ സഭയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും നടക്കുന്നത്.

Top