മലപ്പുറം: മലപ്പുറം കാളിക്കാവിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൂടുകളും ബാക്കി ക്യാമറകളും സ്ഥാപിക്കും. ആർആർടി സംഘവും കാട്ടിൽ പരിശോധന നടത്തും.
കടുവയെ കണ്ടെത്തുന്നതിനായുള്ള ദൗത്യം ആരംഭിച്ചെങ്കിലും ഭീതിയിലും ആശങ്കയിലുമാണ് ജനങ്ങൾ. അതേസമയം ടാപ്പിങ് തൊഴിലാളികൾ ഭീതിമൂലം പണിക്കിറങ്ങിയിട്ടില്ല.
Also Read: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അവധി; കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു
നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ മാത്രം വെടിവെച്ചുകൊല്ലും എന്നാണ് വനം വകുപ്പിന്റെ നിലപാട്.
നിലവിൽ കടുവയെ മയക്കുവെടി വെക്കാനുള്ള ഉത്തരവാണ് കൊടുത്തിരിക്കുന്നത്. ആ ദൗത്യം ശ്രമകരമാണെങ്കിൽ മാത്രമാണ് വെടിവെച്ച് കൊല്ലാനുള്ള തീരുമാനം ഉണ്ടാകൂവെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി.