റാമോജി ഫിലിം സിറ്റി ‘പ്രേതബാധയുള്ള ഇടം’; പരാമര്‍ശം തിരുത്തി കാജോള്‍

റാമോജി ഫിലിം സിറ്റി 'സുരക്ഷിതവും കുടുംബസൗഹൃദവുമായ' സ്ഥലമാണെന്ന് വ്യക്തമാക്കിയാണ് നടി പ്രസ്താവനയില്‍ നിന്നും യൂടേണ്‍ അടിച്ചത്

റാമോജി ഫിലിം സിറ്റി ‘പ്രേതബാധയുള്ള ഇടം’; പരാമര്‍ശം തിരുത്തി കാജോള്‍
റാമോജി ഫിലിം സിറ്റി ‘പ്രേതബാധയുള്ള ഇടം’; പരാമര്‍ശം തിരുത്തി കാജോള്‍

റാമോജി ഫിലിം സിറ്റിയെക്കുറിച്ച് പറഞ്ഞ പരാമര്‍ശം തിരുത്തി ബോളിവുഡ് താരം കാജോൾ. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് പരമാശം നടത്തിയത്. ഒരു അഭിമുഖത്തിൽ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയെ ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്ന്’ എന്ന് വിശേഷിപ്പിച്ചത് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

ഈ പരാമർശത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ, കാജോൾ തന്റെ പ്രസ്താവന ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്, റാമോജി ഫിലിം സിറ്റി ‘സുരക്ഷിതവും കുടുംബസൗഹൃദവുമായ’ സ്ഥലമാണെന്ന് വ്യക്തമാക്കിയാണ് നടി പ്രസ്താവനയില്‍ നിന്നും യൂടേണ്‍ അടിച്ചത്.

Also Read: ‘ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സാമ്രാജ്യം സൃഷ്ടിച്ചടുത്തയാളാണ് ആ നടൻ’ സിബി മലയിൽ

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കാജോൾ രാമോജി ഫിലിം സിറ്റിയെ ‘പ്രേതബാധയുള്ള’ ഇടം എന്ന വിശേഷിപ്പിച്ച കാജോളിന്‍റെ പരാമര്‍ശം വന്നത്. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, നിരവധി ആളുകൾ ഇത് ‘അടിസ്ഥാനരഹിത’മായ പ്രസ്താവനയെന്ന് വിമർശിച്ചു.

റാമോജി ഫിലിം സിറ്റി ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സുകളിൽ ഒന്നാണ്, കൂടാതെ ഒട്ടനവധി ബോളിവുഡ്, ടോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളുടെ ചിത്രീകരണത്തിന് വേദിയായിട്ടുണ്ട്. ഈ സ്ഥലത്തെ ‘പേടിപ്പെടുത്തുന്ന’ എന്ന് വിശേഷിപ്പിച്ചത് സോഷ്യല്‍ മീഡിയയെയും സിനിമ രംഗത്തുള്ളവരെയും ഒരുപോലെ അസ്വസ്ഥരാക്കി.

വിവാദം ശക്തമായതോടെ, ജൂൺ 23-ന് കാജോൾ തന്റെ പ്രസ്താവനയിൽ വിശദീകരണം നൽകി. “റാമോജി ഫിലിം സിറ്റി ഒരു മികച്ച സ്ഥലമാണ്, തികച്ചും സുരക്ഷിതവും കുടുംബങ്ങൾക്കും കുട്ടികൾക്കും അനുയോജ്യവുമാണ്” എന്ന് അവർ വ്യക്തമാക്കി. തന്റെ മുൻ പരാമർശം തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ അതിന് ഖേദിക്കുന്നുവെന്നും, റാമോജി ഫിലിം സിറ്റിയിൽ തനിക്ക് മികച്ച അനുഭവമാണ് ലഭിച്ചതെന്നും കാജോൾ കൂട്ടിച്ചേർത്തു.

Share Email
Top