തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തോറ്റു തുന്നം പാടും; കെ.സുരേന്ദ്രന്‍

തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തോറ്റു തുന്നം പാടും; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തോറ്റു തുന്നം പാടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയം 100% ഉറപ്പാണ്. മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങള്‍ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നല്ല നിലയിലുള്ള വിജയം ഇത്തവണ കേരളത്തിലുണ്ടാകും. കോണ്‍ഗ്രസിന് ഇത്തവണ വലിയ തിരിച്ചടി ഉണ്ടാകും. 20 സീറ്റ് എന്ന കണക്ക് തെറ്റാവും. പലപ്രമുഖരും കാലിടറി വീഴും.

കേരളത്തില്‍ നിന്ന് 5 സീറ്റിൽ വിജയിക്കുമെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനു ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. വോട്ട് ശതമാനം 20 ന് മുകളില്‍ പോകും. മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നത് എന്ന് സംബന്ധിച്ച എല്ലാം രഹസ്യമാണ്. പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോയെന്നും അദ്ദേഹം ചോദിച്ചു.

Top