തൃശൂര്‍: ഹെലികോപ്റ്റര്‍ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ്. തെറ്റായ പ്രചരണമാണ്. പത്ര വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.വിവിധ വകുപ്പുകള്‍ സഹായം നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കണം.
Also Read: ‘സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല’; വി മുരളീധരന്‍
കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ പണം കൊടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മെക് സെവന്‍ ദേശവിരുദ്ധ ശക്തിയാണെങ്കില്‍ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ല. ആയിരത്തോളം യൂണിറ്റുകള്‍ ഉണ്ടാകുന്നതുവരെ എന്തുകൊണ്ട് കാത്തിരുന്നു. കേരള പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം എവിടെയായിരുന്നുവെന്നും സുരേന്ദ്രന്‍ ചോദിച്ചു.